
ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വെള്ളിയാഴ്ച ഇന്‍ഡിഗോ രണ്ട് പുതിയ സര്‍വീസുകളാണ് ആരംഭിച്ചത്. അതില്‍ ഒരെണ്ണമാണ് ദുബൈയിലേക്കുള്ളത്.
നേരിട്ടുള്ള സര്‍വീസുകളാണ് ഇവ രണ്ടും. ഇതില്‍ ആദ്യത്തേത് പൂനെയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സര്‍വീസും രണ്ടാമത്തേത് പൂനെയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുമാണ്. ഒക്ടോബര്‍ 27നാണ് ഈ രണ്ട് സര്‍വീസുകളും തുടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതിന്‍റെ തീയതി മാറ്റുകയായിരുന്നു. ദുബൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയില്‍ നിന്ന് സര്‍വീസ് വരുന്നത് പൂനെ നഗരത്തിന്‍റെ ഐടി, ഓട്ടോമൊബൈല്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞു. നേരിട്ടുള്ള ഈ സര്‍വീസുകള്‍ വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വികാസത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also - പ്രായപരിധി 55 വയസ്സ്, സൗദി അറേബ്യയിൽ തൊഴിലവസരം; റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ 10 വരെ മാത്രം
പൂനെയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം വെള്ളിയാഴ്ച വൈകിട്ട് 5.40 ന് പുറപ്പെട്ട് രാത്രി 10.10ന് ദുബൈയിലെത്തും. അവിടെ നിന്നും തിരികെ അര്‍ധരാത്രി 12.15ന് പുറപ്പെടും. പൂനെ-ബാങ്കോക്ക് വിമാനം ആഴ്ചയില്‍ മൂന്ന് ദിവസം ഉണ്ടാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.10ന് പുറപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ