
അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 3.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.40ന് കണ്ണൂരിലെത്തും.
ഈ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇന്‍ഡിഗോയുടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയില്‍ ലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 56 ആകും. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ ഈ സര്‍വീസുകൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also - ചെറിയ പെരുന്നാൾ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു
അതേസമയം മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർദ്ധിപ്പിക്കുന്നു. മലേഷ്യൻ എയർലൈൻസ് സർവീസുകളുടെ എണ്ണം ഇരട്ടിയായാണ് വർദ്ധിപ്പിക്കുന്നത്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് നിലവിൽ മലേഷ്യൻ എയർലൈൻസിന്റെ തിരുവനന്തപുരം - ക്വലാലമ്പൂർ സർവീസുള്ളത്. ഇത് ആഴ്ചയിൽ നാല് സർവീസുകളാക്കി വർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
2024 ഏപ്രിൽ രണ്ടാം തീയ്യതി മുതൽ അധിക സർവീസുകൾ പ്രാബല്യത്തിൽ വരും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് തിരുവനന്തപുരത്ത് എത്തി പുലർച്ചെ 1:20ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് തിരുവനന്തപുരത്ത് നിന്ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ