രണ്ട് പ്രവാസി ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ

Published : Apr 02, 2024, 10:41 AM IST
രണ്ട് പ്രവാസി ഇന്ത്യക്കാർ  താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 

റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി. പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു. 

Read Also - ചെറിയ പെരുന്നാൾ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

പിതാവ്: ബൽവിന്ദർ സിങ്, മാതാവ്: ചരൺജീത് സിങ്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി