ഇന്‍ഡിഗോയുടെ കേരളത്തിലേക്കുള്ള അധിക സര്‍വ്വീസുകള്‍ ഇന്നുമുതല്‍

By Web TeamFirst Published Oct 15, 2018, 2:52 PM IST
Highlights

നെടുമ്പാശേരിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ആദ്യ വിമാനം പുറപ്പെടുന്നത്. യുഎഇ സമയം വൈകുന്നേരം 4.30ന് ഇത് അബുദാബിയിലെത്തും. വൈകുന്നേരം 5.30ന് അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും.

അബുദാബി: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നടത്തുന്ന അധിക സര്‍വ്വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.

നെടുമ്പാശേരിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ആദ്യ വിമാനം പുറപ്പെടുന്നത്. യുഎഇ സമയം വൈകുന്നേരം 4.30ന് ഇത് അബുദാബിയിലെത്തും. വൈകുന്നേരം 5.30ന് അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. രാത്രി 11.30നാണ് ഈ വിമാനം കോഴിക്കോട് എത്തുന്നത്. തിരിച്ച് രാത്രി 12.40ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ യുഎഇ സമയം പുലർച്ചെ 3.30ന് അബുദാബിയിൽ എത്തിച്ചേരും. ഈ വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 4.30ന് കൊച്ചിയിലേക്ക് തിരിക്കും. രാവിലെ രാവിലെ 10.30നാണ് ഇത് നെടുമ്പാശേരിയിലെത്തുന്നത്.

180 മുതല്‍ 186 സീറ്റുകള്‍ വരെയുള്ള  വിമാനമാണ് സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളുടെ വിശദാംശങ്ങളും ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെച്ചു. പുതിയ സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി - അബുദാബി : 55 ദിർഹം, കോഴിക്കോട് – അബുദാബി: 488 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 40 കിലോ ബാഗേജ് അലവൻസും പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!