ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ചു; ദുബായില്‍ ഇന്ത്യക്കാരനെതിരെ പരാതി

Published : Oct 15, 2018, 12:42 PM IST
ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ചു; ദുബായില്‍ ഇന്ത്യക്കാരനെതിരെ പരാതി

Synopsis

യുവതിയും പ്രതിയായ ഇന്ത്യക്കാരനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഫര്‍ണിച്ചറുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്ന സ്ഥാപനത്തിലെ ജോലിയുടെ ഭാഗമായി അല്‍ ഖൗസിലുള്ള ഒരു കെട്ടിടത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ദുബായ്: ഒപ്പം ജോലി ചെയ്യുന്ന യുവതിയെ ലിഫ്റ്റില്‍ വെച്ച് ഇന്ത്യക്കാരന്‍ കടന്നുപിടിച്ചെന്ന് പരാതി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. 28 വയസുള്ള പ്രതി നേപ്പാളി പൗരയായ യുവതിയെ രണ്ട് വട്ടം കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

33 വയസുകാരിയായ യുവതിയും പ്രതിയായ ഇന്ത്യക്കാരനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഫര്‍ണിച്ചറുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്ന സ്ഥാപനത്തിലെ ജോലിയുടെ ഭാഗമായി അല്‍ ഖൗസിലുള്ള ഒരു കെട്ടിടത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെട്ടിടത്തിലെ അഞ്ചാം നിലയിലേക്ക് പോകാന്‍ യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ സൂപ്പര്‍വൈസറായ പ്രതിയും ഒപ്പം കയറി. രണ്ട് പേര്‍ മാത്രമാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. ലിഫ്റ്റ് നീങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്നില്‍ നിന്ന് ചുറ്റിപ്പിടിച്ചു. യുവതി ഇയാളെ തള്ളിമാറ്റി. എന്നാല്‍ ഒരിക്കല്‍ കൂടി കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു.

യുവതി ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വിചിത്ര ന്യായമാണ് പ്രതി ഉന്നയിച്ചത്. യുവതിക്ക് ലിഫ്റ്റില്‍ വെച്ച് ബാലന്‍സ് തെറ്റിയപ്പോള്‍ താന്‍ പിടിച്ച് സഹായിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ വാദം. ലിഫ്റ്റില്‍ മറ്റ് സാധനങ്ങളുണ്ടായിരുന്നെന്നും ഇയാള്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കേസ് പ്രോസിക്യൂഷന് കൈമാറി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ