Latest Videos

ഒമാനില്‍ മലമുകളില്‍ അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി

By Web TeamFirst Published Jul 10, 2021, 4:41 PM IST
Highlights

സ്‌കറ്റ് വിലയത്തിലെ അല്‍-ഖൈറാന്‍ പ്രദേശത്തെ പര്‍വതത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു എന്ന സന്ദേശത്തെ തുടര്‍ന്ന് ഒമാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘം അവിടെയെത്തി സ്ത്രീയെ താഴെ ഇറക്കുകയും അടിയന്തര പ്രഥമ വൈദ്യസഹായം നല്‍കുകയും ചെയ്തു. 

മസ്‌കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഒരു മലമുകളില്‍ വെച്ച് അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. മസ്‌കറ്റ് വിലയത്തിലെ അല്‍-ഖൈറാന്‍ പ്രദേശത്തെ പര്‍വതത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു എന്ന സന്ദേശത്തെ തുടര്‍ന്ന് ഒമാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘം അവിടെയെത്തി സ്ത്രീയെ താഴെ ഇറക്കുകയും അടിയന്തര പ്രഥമ വൈദ്യസഹായം നല്‍കുകയും ചെയ്തു. തുടര്‍ ചികിത്സക്കായി ഇവരെ ആശുപത്രിയിലെത്തിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!