
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പോര്‍ട്ട് വഴി കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്ത് പിടികൂടി. 25 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതി വിദഗ്ധമായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പോര്‍ട്ട് വഴി എത്തിച്ച തടിപ്പെട്ടിയുടെ പലകകൾക്കുള്ളിലാണ് ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ചിരുന്നത്. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പിടിച്ചെടുത്ത ക്രിസ്റ്റൽ മെത്തിന് 250,000 കുവൈത്ത് ദിനാർ വില വരും. ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. അതേസമയം, ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടിയിരുന്നു. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു.
യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam