ഇന്ത്യക്കാർക്ക് സന്തോഷവാര്‍ത്ത, സുപ്രധാന നീക്കം; യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാട് ഇനി ഖത്തറിലും

Published : Jul 13, 2024, 05:28 PM IST
ഇന്ത്യക്കാർക്ക് സന്തോഷവാര്‍ത്ത, സുപ്രധാന നീക്കം; യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാട് ഇനി ഖത്തറിലും

Synopsis

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച യുപിഐ ആപ്പ്​ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ഷോ​പ്പി​ങ്​ ഉ​ൾ​പ്പെ​ടെയുള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്കം.

ദോഹ: ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനമായ യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാടിന് ഇനി ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്കാണ് ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താവുന്ന സംവിധാനം നടപ്പിലാക്കുന്നത്. 

ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ക്യുആ​ര്‍ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത്​ പ​ണ​മി​ട​പാ​ട് സാ​ധ്യമാക്കാനാകും. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച യുപിഐ ആപ്പ്​ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ഷോ​പ്പി​ങ്​ ഉ​ൾ​പ്പെ​ടെയുള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്കം. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കും ഗൂ​ഗിള്‍ പേ, ​ഫോ​ൺ പേ ​ഉ​ൾ​പ്പെ​ടെ പേ​മെൻറ്​ ആ​പ്​ വ​ഴി ഇ​ങ്ങ​നെ രാ​ജ്യ​ത്തു​ട​നീ​ളം പ​ണ​മി​ട​പാ​ട് ന​ട​ത്താനാകും. റെസ്റ്റോറന്‍റുകള്‍, റീ​ട്ടെ​യി​ല്‍ ഷോ​പ്പു​ക​ള്‍, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സേ​വ​നം ല​ഭ്യ​മാ​കും.

Read Also - വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ഖത്തറിലെ റീട്ടെയില്‍ -റെസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. സ​ന്ദ​ർ​ശ​ക​രും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ വ​ലി​ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്ന​താ​ണ്​ പു​തി​യ ക​രാ​റെ​ന്ന്​ എ​ൻ.​പി.​സി.​ഐ ഡെ​പ്യൂ​ട്ടി ചീ​ഫ്​ അ​നു​ഭ​വ്​ ശ​ർ​മ പ​റ​ഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ