
ടെഹ്റാന്‍: 2015 ലെ ധാരണപ്രകാരമുള്ള യുറേനിയം സംപുഷ്ടീകരണ പരിധി ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി. പരിശോധനയിൽ ഇത് കണ്ടെത്തിയതായി ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ വിദേശകാര്യമന്ത്രിയും ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്.
2015ൽ ഉണ്ടാക്കിയ ധാരണപ്രകാരം യുറേനിയം സംപുഷ്ടീകരണം 300 കിലോഗ്രാമായി ഇറാൻ നിജപ്പെടുത്തിയിരുന്നു. ആ പരിധിയാണ് ഇപ്പോൾ ലംഘിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കൻ ഉപരോധം മറികടക്കാൻ പരിഹാരം നിർദ്ദേശിക്കാൻ യൂറോപ്പിന് 10 ദിവസത്തെ സമയം നൽകിയിരിക്കയാണ് ഇറാൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam