മലേഷ്യയില്‍ രണ്ടാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

By Web TeamFirst Published Jul 2, 2019, 12:06 AM IST
Highlights

ഉദ്ഘാടനത്തിനുശേഷം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി വിശദീകരിച്ചു

കോലാലംപൂർ: മലേഷ്യയിലെ രണ്ടാമത്തെയും ആഗോള തലത്തിൽ 174 ാമത്തെയും ലുലു ഹൈപ്പർ മാർക്കറ്റ് കോലാലംപൂർ ഷംലിൻ മാളിൽ പ്രവർത്തനമാരംഭിച്ചു. മലേഷ്യൻ വ്യാപാര മന്ത്രി സൈഫുദ്ദിൻ ഇസ്മായിലാണ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സുഗമമായ ഷോപ്പിംഗിനായി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനത്തിനുശേഷം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ സവിശേഷതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി വിശദീകരിച്ചു. മലേഷ്യയിലെ യു എ ഇ സ്ഥാനപതി ഖാലിദ് ഘാനം അൽ ഗൈത്, ഇന്ത്യൻ ഹൈകമ്മീഷണർ മൃദുൽ കുമാർ, വ്യവസായ പ്രമുഖർ, ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രുപാവാല, എക്സിക്യട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ , ഡയറക്ടർ സലിം എം എ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

click me!