അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം ഒമാനില്‍ പിടിയില്‍

Published : Aug 25, 2021, 05:57 PM IST
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം ഒമാനില്‍ പിടിയില്‍

Synopsis

170 കിലോഗ്രാമിലധികം വ്യത്യസ്തതരം ലഹരി മരുന്നുകള്‍ ഈ സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മയക്കുമരുന്ന് കടത്തിയതിനും ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 170 കിലോഗ്രാമിലധികം വ്യത്യസ്തതരം ലഹരി മരുന്നുകള്‍ ഈ സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. കൂടാതെ ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം