
റിയാദ്: ആതുര ശുശ്രൂഷാരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന നഴ്‌സുമാര്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര അംഗീകാരമായ 'ഡെയ്‌സി' അവാര്‍ഡുകള്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് അര്‍ഹത നേടിയവര്‍ക്ക് വിതരണം ചെയ്തു.
ദമ്മാമിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡ് വിതണ പരിപാടി ദമ്മാമിലെ ദാറസ്സിഹ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. അല്‍-ഗുസൈബി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗദി ആരോഗ്യ വകുപ്പില്‍നിന്നുള്ളവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ആശുപത്രികളില്‍ എത്തുന്ന രോഗികള്‍, ബന്ധുക്കള്‍, ഡോക്ടര്‍മാര്‍, സഹജീവനക്കാര്‍ എന്നിവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെയ്‌സി അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍
1999-ല്‍ അമേരിക്കയില്‍ ആരംഭിച്ച ഡെയ്‌സി അവാര്‍ഡ് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും നല്‍കുന്നു. നഴ്‌സിങ് മേഖലയിലെ ലോകോത്തര അംഗീകരമായാണ് ഇതിനെ കണക്കാക്കുന്നത്. ദമ്മാമിലെ ദാറസ്സിഹ മെഡിക്കല്‍ സെന്റര്‍, ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ്, കിങ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി, ഖത്വീഫ് സെട്രല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സര്‍ട്ടിഫിക്കറ്റും ഡെയ്‌സി പതക്കവുമാണ് അവാര്‍ഡ്.
റിയാദ്: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.
ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ