അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് വീണ്ടും പ്രാബല്യത്തില്‍ വരുന്നു. ജൂലൈ ഒന്ന് മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് അടയ്ക്കണമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍(ഐ റ്റി സി) അറിയിച്ചു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. 

ജൂലൈ ഒന്ന് ബുധനാഴ്ച രാവിലെ എട്ടു മണി മുതലാണ് പാര്‍ക്കിങ് ഫീസ് പ്രാബല്യത്തില്‍ വരിക. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ എമിറേറ്റിലെ താമസക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി മൂന്നു മാസമായി പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയിരിക്കുകയായിരുന്നു.

നേരിയ ആശ്വാസം; യുഎഇയില്‍ കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം ഉയരുന്നു, ഇന്ന് 661 പേര്‍ക്ക് രോഗം ഭേദമായി

റാപ്പിഡ് ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകി