പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യിക്കാനുള്ള ബില്ല് രാജ്യസഭയില്‍

By Web TeamFirst Published Feb 12, 2019, 12:17 AM IST
Highlights

വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും

ദില്ലി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ത്യക്ക് പുറത്തുള്ള എംബസികളിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സർക്കാരിന് ഉണ്ടാകും. ഇന്ത്യയിലെ കോടതികൾക്ക് പ്രവാസികളെ വെബ്സൈറ്റിൽ സമൻസ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തി. സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.

click me!