
ബ്രസല്‍സ്: ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന 'ഇന്‍ഡിരാഗ'യുടെ ആഭിമുഖ്യത്തില്‍ ബെര്‍ജിയത്തില്‍ ത്യാഗരാജ ആരാധ സംഘടിപ്പിച്ചു. ലുവെന്‍ വിറെ ബേസിസ് സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കുട്ടികള്‍ ആലപിച്ച ത്യാഗരാജ ചെറുകൃതികളുടെ അവതരണത്തോടെയായിരിന്നു തുടക്കം. തുടര്‍ന്ന് ഉമ രാമകൃഷ്ണന്‍, അപര്‍ണ നിലേഷ് എന്നിവര്‍ ശ്രീ ഗണപതിനി, പഞ്ചരത്ന കൃതികള്‍ ആലപിച്ചു. ബാലകൃഷ്ണന്‍ പരമലിംഗം (പാരീസ്), ആനന്ദ് വരദരാജന്‍ (ബ്രസല്‍സ്)തുടങ്ങിയവരായിരുന്നു വാദ്യക്കാര്‍. മറ്റ് ത്യാഗരാജ കൃതികളുടെ ആലാപനവും നടന്നു.
വീഡിയോ കാണാം...
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam