രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; കുവൈത്തിൽ കണ്ടെത്തിയത് ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം, രണ്ട് കിലോ മയക്കുമരുന്നും പണവും പിടിച്ചെടുത്തു

Published : Sep 22, 2026, 03:31 PM IST
kuwait arrest

Synopsis

കുവൈത്തിലെ കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം അധികൃതർ കണ്ടെത്തി. സംഭവത്തിൽ ഷാബു നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും രണ്ട് കിലോ ലഹരിമരുന്നും പണവും പിടിച്ചെടുക്കുകയും ചെയ്തു. ഇരട്ട പൗരത്വത്തിന്റെ പേരിൽ നേരത്തെ കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയാണ് പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു ലഹരിമരുന്ന് നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെത്തി. വീടിന് സമീപം ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിൽ ഒളിപ്പിച്ചിരുന്ന പണവും അധികൃതർ കണ്ടെടുത്തു. കബ്ദിലെ ഫാം ഹൗസിൽ ഷാബു നിർമ്മിച്ചിരുന്നതായും പിടിച്ചെടുത്ത പണം ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ലഹരിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ച ഫാം ഹൗസിന്റെ അനുമതി റദ്ദാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ലഹരിമരുന്ന് നിർമ്മാണത്തിനും വ്യാപാരത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ വിസക്ക് ഇന്ത്യയിൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി; കേരളത്തിൽ പരീക്ഷാകേന്ദ്രം കൊച്ചിയിൽ
ഇറാന്‍റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു; 50 വർഷം മുൻപത്തെ ആവർത്തനമോ? സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോ