സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Sep 22, 2026, 10:41 AM IST
malayali died in riyadh

Synopsis

സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് മരിച്ചത്. അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു.

അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ടു ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്. തോപ്പിൽ സലീമിെൻറയും മെഹറുനിസ മഠത്തിലിെൻറയും മകനാണ്. ഭാര്യ: റാബിയ (പുത്തൻ വീട്ടിൽ). മകൾ: ഐസാ മറിയം (മൂന്നര വയസ്). മൃതദേഹം നിയമനടപടിക്രമങ്ങൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട് ക്ലാപ്പന ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
കുവൈത്തിൽ മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്, കുവൈത്ത് പൗരന് ഏഴ് വർഷം തടവും പിഴയും