
ദുബൈ: കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്‌കോം സഹകരണത്തില്‍ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ഒരുക്കുന്ന 'ഇഗ്‌നൈറ്റ് 2022' (IGNET 2022) ടെക് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് ഫെബ്രുവരി 27ന് ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ (Dubai Festival City) ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതിക മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ തേടുന്നവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആകര്‍ഷകമായ മെഗാ ടെക് ഇവന്റായിരിക്കുമിത്. ഇതോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് എക്‌സിബിഷന്‍ ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 മണി വരെയും, സ്റ്റാര്‍ട്ടപ് നിക്ഷേപത്തിലെ മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്റ്റീവ് ഫോറം വൈകുന്നേരം 6 മുതല്‍ 8 മണി വരെയും, സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ധോപദേശ സെഷന്‍ രാത്രി 8 മുതല്‍ 10 വരെയും നടക്കുന്നതാണ്.
രാവിലെ ആരംഭിക്കുന്ന എക്‌സിബിഷനില്‍ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുപതോളം കമ്പനികള്‍ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും.
മലബാര്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ശൈലന്‍ സുഗുണന്‍, ഫ്രഷ് 2 ഹോം കോഫൗണ്ടര്‍ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും, കേരളത്തില്‍ നിന്നുള്ള 4 പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും.
ഭാവിയില്‍ ടെക്‌നോളജിയുടെ വാതായനങ്ങള്‍ തേടുന്ന ഓരോ മലയാളിക്കും അവസരങ്ങളുടെ അനന്ത സാധ്യതകളാണ് 'ഇഗ്‌നൈറ്റ് 2022' കാത്തു വെച്ചിരിക്കുന്നതെന്ന് മലയാളി ബിസിനസ് ഡോട്‌കോം ഫൗണ്ടര്‍ മുനീര്‍ അല്‍വഫ പറഞ്ഞു. യുഎഇയിലെ മലയാളി ബിസിനസ് മേഖലയില്‍ ടെക്‌നോളജിയിലൂടെ ശക്തമായ മുന്നേറ്റം നടത്തിയ ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന ലോകത്തിലെ ആദ്യ മലയാളി ഇകൊമേഴ്‌സ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്‌ളേസായ മലയാളി ബിസിനസ് ഡോട്‌കോം, ആദ്യ പടിയായി 1000 മലയാളി ബിസിനസുകാരെയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, എസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍വീസുകള്‍ നടത്താനും ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്വീകരിക്കാനും സൗകര്യമുണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി.
ബിസിനസ് മേഖല കൂടുതല്‍ ആധുനികവത്കരിക്കപ്പെടുന്ന കാലത്ത് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്താനും അതിന്റെ സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമായാണ് ഐപിഎ 'ഇഗ്‌നൈറ്റ് 2022' ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ അറിയിച്ചു.
ബിസിനസ് രംഗത്ത് അവസരത്തിനൊത്തുയരുക എന്നതാണ് ഏറെ പ്രധാനം. വിപണിയുടെ ഗതിയറിഞ്ഞ് അതിന്റെ വളര്‍ച്ചക്കുതകുന്ന പ്രവര്‍ത്തന മേഖലകളെ ബിസിനസ് സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതാണ് ശ്രദ്ധേയമായ ഈ പരിപാടി കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍ പറഞ്ഞു.കേരളത്തിൽ വരാനിരിക്കുന്ന പതിനയ്യായിരത്തോളം സ്റ്റാർട്ടപ്പുകൾക്ക് ഇത്തരത്തിലുള്ള ശ്രദ്ധേയമായ ഇവന്റുകൾ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ഈ വേദികളിലൂടെ തങ്ങളുടെ ബിസിനസ് ആശയങ്ങളെ വാണിജ്യസമക്ഷത്തിൽ അവതരിപ്പിക്കാനും മുന്നോട്ട് കൊണ്ട് പോകാനും ഇഗ്നൈറ്റ് പോലെയുള്ള ചടങ്ങുകൾ സംരംഭകർക്ക് വലിയ പ്രചോദനമാണ് നൽകുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ നാസിഫ് എൻ എം പറഞ്ഞു.പ്രവാസ ലോകത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഇവന്റുകൾ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപ അവസരങ്ങൾലഭ്യമാക്കാനും,വൈവിധ്യമായ ബിസിനസ് നെറ്റ് വർക്കിലൂടെ ഈ രംഗത്ത് കൂടുതൽ സജീവത കൈവരിക്കാനും കഴിയുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ എക്സ്റ്റേണൽ ഫണ്ടിങ് മാനേജർ റാസിഖ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഐപിഎ ചെയർമാൻ വി കെ ശംസുദ്ധീൻ, ഫൗണ്ടർ എ കെ ഫൈസൽ http://www.malayalibusiness.com.സിഇഒ മുനീർ അൽ വഫ, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളായ നാസിഫ്, റാസിഖ്, പരിപാടിയുടെ പ്രായോജകരായ ഇ -ഫസ്റ്റ് ഗ്രൂപ് പ്രതിനിധി ശാമിൽ, വേവ്ഡ്‌നെറ്റ് കമ്പ്യൂട്ടേഴ്‌സ് ചെയര്‍മാന്‍ ഹസൈനാര്‍ ചുങ്കത്ത്, ഐവയര്‍ ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് കരുമണ്ണിൽ, ട്രസ്‌ലിങ്ക് ഹോള്‍ഡിംഗ് ഫൗണ്ടര്‍ സമീര്‍ പറവെട്ടി,നിജിൽ ഇബ്രാഹിം കുട്ടി യൂണിവേഴ്സൽ മെഡിക്കൽ സർവീസസ്, ഫസലുറഹ്മാൻ നെല്ലറ ഗ്രുപ്പ്, ഷറഫുദ്ദീൻ ( legal maxims consultants),ബിബി ജോൺ യുബിഎൽ, ഷൈജു (airoglint ),തങ്കച്ചൻ മണ്ഡപത്തിൽ,മുഹമ്മദ് റഫീഖ് അൽ മായാർ, സിഎ ശിഹാബ് തങ്ങൾ, അഫി അഹ്‌മദ് സ്മാർട്ട് ട്രാവൽ,തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ