Man Missing : പാകിസ്ഥാന്‍ സ്വദേശിയെ ഒമാനില്‍ കാണാതായി

Published : Feb 26, 2022, 07:37 PM IST
Man Missing : പാകിസ്ഥാന്‍ സ്വദേശിയെ ഒമാനില്‍ കാണാതായി

Synopsis

മുഹമ്മദ് സൊഹൈലിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ്‌സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

മസ്‌കറ്റ്: പാകിസ്ഥാന്‍ (Pakistan) സ്വദേശിയെ ഒമാനില്‍ കാണാതായി (missing). മുഹമ്മദ് സൊഹൈല്‍ എന്ന പാകിസ്ഥാനി പൗരനെ കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. മുഹമ്മദ് സൊഹൈലിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ്‌സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നാല് ആഴ്ചയിലൊരിക്കല്‍

മസ്‍കത്ത്: അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അര്‍ഹതപ്പെട്ട പണം (funds meant for orphans and minors) സ്വന്തം പോക്കറ്റിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒമാനില്‍ (Oman government employee) ശിക്ഷ. അഞ്ച് വര്‍ഷം തടനും 12 ലക്ഷം ഒമാനി റിയാല്‍ (23.48 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. കള്ളപ്പണ കേസിലും (money laundering case) കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും (Dismissed from job) ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്‍തിട്ടുണ്ട്.

അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ഒമാനിലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കള്ളപ്പണം സംബന്ധമായ മറ്റൊരു കേസിലും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസില്‍ വിധിച്ചത്.

അബുദാബി: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് (Fully vaccinated) യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട (No PCR test for UAE entry). മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് (National Authority for Emergency, Crisis and Disaster Management) വെള്ളിയാഴ്‍ച യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ (Relaxations in Covid restrictions) പ്രഖ്യാപിച്ചത്.

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്‍ക്ക് മുമ്പ് ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. 

വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാലര പതിറ്റാണ്ടുകാലം സൗദിയിൽ പ്രവാസി, ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു