
അബുദാബി: അബുദാബിയിലെ മുസഫയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്ന് അബുദാബി അധികൃതർ അറിയിച്ചു. മലയാളികൾ തിങ്ങി താമസിക്കുന്ന ഇടമാണ് മുസഫ. അതേസമയം, ഇറാന്റെ യുദ്ദ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഖത്തർ അറിയിച്ചു. രണ്ട് സു -24 വിമാനങ്ങളാണ് വെടി വെച്ചിട്ടത്.
ഇതിനിടെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമാക്കിക്കൊണ്ട് പുതിയ പ്രഖ്യാപനമെത്തി. യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴി നാട്ടിലെത്താം. ഒമാനിൽ നിന്നും വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.
യുഎഇയിലെ ദുബായ് വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം, ഷാർജ വിമാനത്താവളം എന്നിവ ഉടൻ തുറക്കും. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുമെന്നും അറിയിച്ചു. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക. ഭാഗികമായി സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam