
കുവൈത്ത് സിറ്റി: നാറ്റോ സഖ്യത്തിന്റെ തന്ത്രപരമായ സഖ്യകക്ഷിയാണ് കുവൈത്തെന്ന് നാറ്റോയുടെ സതേൺ നെയ്ബർഹുഡ് പ്രത്യേക പ്രതിനിധി ജാവിയർ കൊളോമിന. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന നാറ്റോ റീജിയണൽ സെന്‍റര്‍ ഗൾഫിലെ പങ്കാളികളുമായി രാഷ്ട്രീയ സംഭാഷണത്തിനുള്ള ഒരു വേദി നൽകുന്നുവെന്നും ആഗോള സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും അവയെക്കുറിച്ച് പൊതുവായ ധാരണ വികസിപ്പിക്കുകയും പ്രായോഗിക സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കുവൈത്തിനെ നാറ്റോ ഇതര തന്ത്രപരമായ സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചതിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കൊളോമിന. 2017 ജനുവരിയിൽ ഇസ്താംബുൾ സഹകരണ സംരംഭത്തിന്റെ ഭാഗമായി തുറന്ന ഈ കേന്ദ്രം രാഷ്ട്രീയ സംഭാഷണം, വിദ്യാഭ്യാസം, പരിശീലനം, പൊതു നയതന്ത്രം എന്നിവയിലൂടെ നാറ്റോയും പ്രദേശവും തമ്മിലുള്ള സുരക്ഷാ വിഷയങ്ങളിലെ സഹകരണത്തിന് ഒരു പ്രധാന പ്രാദേശിക കേന്ദ്രമായി മാറിയെന്നും കൊളോമിന കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ ഉദ്ഘാടനം മുതൽ 56 സൈനിക പരിശീലന കോഴ്സുകൾക്ക് പുറമേ കോൺഫറൻസുകൾ, സന്ദർശനങ്ങൾ, മറ്റ് വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 101 രാഷ്ട്രീയ സംഭാഷണ പരിപാടികൾ സംഘടിപ്പിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ