യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിലിന് ഗോൾഡൻ വിസ

Published : Aug 09, 2022, 08:00 PM ISTUpdated : Aug 09, 2022, 09:00 PM IST
യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിലിന് ഗോൾഡൻ വിസ

Synopsis

ആയുർവേദത്തിന് രാജ്യം നൽകുന്ന പ്രോത്സാഹനമായി  നേട്ടത്തെ കാണുന്നതായി ജയരാജ് വൈദ്യ ഗ്രൂപ്പ് ഉടമ കൂടിയായ ജയരാജ് പറഞ്ഞു.

ദുബൈ: യുഎഇയിലെ മലയാളി വൈദ്യൻ ജയരാജ് കുന്നത്തുവളപ്പിൽ ഗോൾഡൻ വിസ കരസ്ഥമാക്കി. അറബ് നാട്ടില്‍ മര്‍മ്മ ചികിത്സയ്ക്ക് പ്രചാരം നൽകിയ മലയാളിയാണ് തൃശ്ശൂർ സ്വദേശിയായ ജയരാജ്. ദുബായിൽ നടന്ന ചടങ്ങിൽ ശൈഖ് ബുത്തി ബിൻ സയ്യിദ് ബിൻ ബുത്തി അൽ മക്തും ഗോൾഡൻ വിസ സമ്മാനിച്ചു. ആയുർവേദത്തിന് രാജ്യം നൽകുന്ന പ്രോത്സാഹനമായി  നേട്ടത്തെ കാണുന്നതായി ജയരാജ് വൈദ്യ ഗ്രൂപ്പ് ഉടമ കൂടിയായ ജയരാജ് പറഞ്ഞു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Read also: യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി
ദുബൈ: മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ സ്വദേശികളായ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 

സ്വദേശികള്‍ക്ക് പുറമെ മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും.  50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും.  കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദുബൈ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം