
ദുബൈ: ദുബൈയിലെ പാം ജുമൈറയില്‍ രണ്ട് ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ക്ക് ചികിത്സ ലഭ്യമാക്കി.
അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പോര്‍ട്‌സ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ മദാനി പറഞ്ഞു. വേഗപരിധി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും അദ്ദേഹം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുകയോ ഏതെങ്കിലും വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam