സൗദിയില്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമായി

Published : Mar 02, 2019, 11:52 PM IST
സൗദിയില്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമായി

Synopsis

പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്

ജിദ്ദ: സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യണം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.

ഓൺലൈൻ വഴിയാണ് കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകൾക്ക് അവസരമൊരുക്കും.

ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ, പഴയ തൊഴിലാളികളുടെ കരാറുകൾ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റർ ചെയ്യേണ്ടത്.

തുടക്കത്തിൽ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ ഈ വർഷാവസാനത്തിന് മുൻപായി മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. സൗദിയിൽ സ്വകാര്യ മേഖലയിൽ പതിനേഴു ലക്ഷത്തിലേറെ സ്വദേശികളും 85 ലക്ഷത്തോളം വിദേശികളും ജോലിചെയ്യുന്നതായാണ് കണക്ക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇസ്രയേൽ ആണവ കേന്ദ്രത്തിന് സമീപം പതിച്ചത് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, 160ലേറെ പേർക്ക് പരിക്ക്
കുവൈത്തിൽ ആയിരത്തിലേറെ ആളുകളെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ