
ദുബൈ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ (Government sector) വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം (job opportunities for expats). വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം (Salary offer) ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.
ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള് ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ടൂബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്‍സുമാര്‍, ഡോക്ടര്‍മാര്‍, ഇമാമുമാര്‍, വെല്‍നെസ് എക്സിക്യൂട്ടീവുകള്‍, ലാബ്‍ ടെക്നീഷ്യന്‍, ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ വിവിധ തസ്‍തികകളിലേക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാം.
എല്ലാ തസ്‍തികകളിലേക്കും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam