മാലിദ്വീപിലും ബ്രൂണയിലും അധ്യാപക, എഞ്ചിനീയർ തസ്തികകളിൽ നോർക്ക വഴി തൊഴിലവസരം

Published : Jan 01, 2020, 06:39 PM ISTUpdated : Jan 01, 2020, 06:41 PM IST
മാലിദ്വീപിലും ബ്രൂണയിലും അധ്യാപക, എഞ്ചിനീയർ തസ്തികകളിൽ നോർക്ക വഴി തൊഴിലവസരം

Synopsis

ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലെ വിവിധ തസ്തികകളിലേക്കും മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്, ഖുർആൻ അധ്യാപകരുടെ ഒഴിവുകളിലേക്കുമാണ് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തുക.   

മാലിദ്വീപ്: മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്, ഖുർആൻ അധ്യാപകരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. മൂന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അറബിക്, ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 15. കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)ൽ ബന്ധപ്പെടുക.

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലെ വിവിധ തസ്തികകളിലേക്കും ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുകളുള്ള ടെക്‌നീഷ്യൻമാരുടെയും സൂപ്പർവൈസർമാരുടെയും തസ്തികകളിലേക്ക‌ാണ് നിയമനം നടത്തുക. എഞ്ചിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore/off shore) നിശ്ചിത പ്രവർത്തി പരിചയവുമുള്ള വിദഗ്ധരായ എഞ്ചിനീയർമാരിൽ നിന്നും ടെക്‌നീഷ്യൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദ വിവരങ്ങൾക്കുമായി www.norkaroots.org സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  2020 ജനുവരി 12. കൂടുതൽ വിവരങ്ങൾക്ക് 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നീ ടോൾ ഫ്രീ നമ്പരുകളിൽ ബന്ധപ്പെടുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ