സൗദി അറേബ്യയിൽ തൊഴിലവസരം; 4110 റിയാൽ മുതൽ ശമ്പളം, വിസയും ടിക്കറ്റും താമസ സൗകര്യവും സൗജന്യം

Published : May 21, 2024, 05:25 PM IST
സൗദി അറേബ്യയിൽ തൊഴിലവസരം; 4110 റിയാൽ മുതൽ ശമ്പളം,  വിസയും ടിക്കറ്റും താമസ സൗകര്യവും  സൗജന്യം

Synopsis

വിസ, ടിക്കറ്റ്, താമസ സൗകര്യം  എന്നിവ സൗജന്യമായിരിക്കും. അതേസമയം ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരുടെ നിയമനം നടത്തുന്നു. ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി നഴ്സിംഗ്  പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ തീയറ്റർ, പീഡിയാട്രിക് ജനറൽ  തുടങ്ങിയ ഏതെങ്കിലും മേഖലയിൽ രണ്ട് വർഷം തൊഴിൽ പരിചയമുള്ളവരുമായ  വനിതാ ഉദ്യോഗാർത്ഥികൾക്കാണ്  അവസരം. 

പ്രായം 35 വയസ്സിൽ  താഴെയായിരക്കണം, 4110 സൗദി റിയാലാണ് ശമ്പളം. എക്സ്പീരിയൻസ് അനുസരിച്ചുള്ള അലവൻസും ഇതിന് പുറമെയുണ്ടാവും. താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ആധാർ , തൊഴിൽ പരിചയം തെളിയിക്കുന്ന രേഖകൾ, പാസ്സ്പോർട്ട്  (ആറ് മാസത്തിൽ കുറയാതെ കാലാവധി ഉണ്ടായിരിക്കണം)  എന്നിവ 2024 മെയ് 23 നു  മുൻപ്  GCC@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്.

വിസ, ടിക്കറ്റ്, താമസ സൗകര്യം  എന്നിവ സൗജന്യമായിരിക്കും. അതേസമയം ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ്   സന്ദർശിക്കുക.  ഫോൺ :0471-2329440/41/42 /45 / 6238514446. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം