
തിരുവനന്തപുരം: കേരള സർക്കാരിൻറെ തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക് സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം. കുറഞ്ഞ ശമ്പളം SAR-4110 (ഇന്ത്യൻ രൂപ 90,000 - 1,00,000). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും.
വിസ, താമസസൗകര്യം, എയർടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജുൺ മാസം 29 തീയതിക്കുമുൻപായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ