തൊഴിൽ സുരക്ഷാ ആശങ്കകൾ; പ്രവാസികൾക്ക് വായ്പാ വ്യവസ്ഥകൾ കർശനമാക്കി കുവൈത്ത് ബാങ്കുകൾ

Published : Sep 15, 2026, 05:52 PM IST
kuwait sea

Synopsis

കുവൈത്തിലെ സ്വദേശിവത്കരണ പദ്ധതികളും തൊഴിൽ സുരക്ഷാ ആശങ്കകളും കാരണം പ്രവാസി വായ്പകൾക്കുള്ള വ്യവസ്ഥകൾ ബാങ്കുകൾ കർശനമാക്കുകയാണ്. എന്നിരുന്നാലും, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ സുരക്ഷിത തൊഴിലുകളിലുള്ളവർക്ക് മതിയായ ഗ്യാരണ്ടിയോടെ വായ്പ നൽകുന്നത് തുടരുന്നുണ്ട്, അതേസമയം ചില മേഖലകളിലുള്ളവർക്ക് നിയന്ത്രണങ്ങൾ വർധിച്ചു.

കുവൈത്ത് സിറ്റി: തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സ്വദേശിവത്കരണ പദ്ധതികളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പ്രവാസികൾക്കായുള്ള വായ്പാ വ്യവസ്ഥകൾ കുവൈത്ത് ബാങ്കുകൾ കർശനമാക്കുന്നു. അതേസമയം, സ്ഥിര ജോലിയുള്ളവരും മികച്ച ശമ്പളമുള്ളവരും മതിയായ ഗ്യാരണ്ടിയുള്ളവരുമായ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നത് ബാങ്കുകൾ തുടരുന്നുണ്ട്. തൊഴിൽ നഷ്ടപ്പെടൽ അല്ലെങ്കിൽ കരാർ അവസാനിപ്പിക്കൽ എന്നിവ മൂലം ഉണ്ടാകാനിടയുള്ള തിരിച്ചടവില്ലായ്മയുടെ സാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ കൂടുതൽ സെലക്ടീവ് ആയ സമീപനം സ്വീകരിക്കുന്നത്.

കുവൈത്തിവത്കരണത്തിന് വിധേയമായ സർക്കാർ തസ്തികകൾ, അധികപ്പറ്റായി കണക്കാക്കപ്പെടുന്ന തൊഴിലുകൾ, പുനഃസംഘടനയ്ക്ക് വിധേയമാകുന്ന മേഖലകൾ എന്നിവയൊക്കെ ബാങ്കിങ് നിരീക്ഷണത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാർ സ്കൂളുകളിലെ അധ്യാപകർ, പ്രത്യേകിച്ച് ജീവനക്കാരുടെ അധികപ്പറ്റ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ബാധിക്കപ്പെട്ട സ്പെഷ്യലൈസേഷനുകളിലെ ജീവനക്കാർ തുടങ്ങിയവരും ഈ വിലയിരുത്തലുകൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. സഹകരണ സംഘങ്ങളിലെയും പൊതുജനക്ഷേമ സംഘടനകളിലെയും ജീവനക്കാരിലേക്കും ഈ ആശങ്കകൾ വ്യാപിച്ചിട്ടുണ്ട്. ഇവരിലെ ചില വിഭാഗങ്ങൾക്ക് തൊഴിൽ കരാറുകൾ നഷ്ടപ്പെടാനോ പുനഃസംഘടനയ്ക്ക് വിധേയരാകാനോ ഉള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തപ്പെടുന്നു.

എന്നിരുന്നാലും, പ്രവാസികൾക്കുള്ള വായ്പ പൂർണമായി നിർത്തിവെച്ചിട്ടില്ല. യോഗ്യതയുള്ള പ്രവാസി ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ചും വിദഗ്ധർക്കും താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെടുന്ന തൊഴിലുകളിലുള്ളവർക്കും ബാങ്കുകൾ ഇപ്പോഴും വായ്പ നൽകുന്നുണ്ട്.

സുരക്ഷിത തൊഴിലുകൾക്ക് മുൻഗണന

ഡോക്ടർമാർ, എൻജിനീയർമാർ, ആരോഗ്യ പ്രവർത്തകർ, ടെക്നീഷ്യന്മാർ, സാങ്കേതികവിദ്യ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ജോലി ചെയ്യുന്നവർ, അടുത്തൊന്നും കുവൈത്ത് വൽക്കരണ ഭീഷണിയില്ലാത്ത സ്പെഷ്യലൈസേഷനുകളിലെ അധ്യാപകർ എന്നിവർക്ക് ബാങ്കുകൾ ഇപ്പോഴും മുൻഗണന നൽകുന്നുണ്ട്. പ്രശസ്തമായ സ്ഥാപനങ്ങളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്നവരെയും ബാങ്കുകൾ അനുകൂലമായിട്ടാണ് കാണുന്നത്. സ്ഥിരമായ ജോലി, മികച്ച ശമ്പള സർട്ടിഫിക്കറ്റ്, നല്ല ക്രെഡിറ്റ് ഹിസ്റ്ററി, മതിയായ സർവീസ് ആനുകൂല്യങ്ങൾ എന്നിവ ഉപഭോക്താവിന്റെ വായ്പാ യോഗ്യത വർദ്ധിപ്പിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിലേക്ക് പോകേണ്ട രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങൾ വൈകിയത് 24 മണിക്കൂർ; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ
ഇറാൻ ആക്രമണത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചു; ബഹ്‌റൈനിൽ യുവാവിന് അഞ്ച് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും