
മലയാളികൾക്കായി വീണ്ടുമൊരു മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുര്‍ക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയര്‍മാര്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. 2000 മുതൽ 2500 യുഎസ് ഡോളര്‍ വരെയാണ് ശമ്പളം. ബിടെക് ബിരുദമാണ് യോഗ്യത.
ഭക്ഷണവും താമസ സൗകര്യവും ഇൻഷുറൻസ് നൽകും. ഫ്ലൈറ്റ് ടിക്കറ്റുകൾക്കൊപ്പം വർഷം തോറും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ, വിശദമായ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ eu@odepc.in എന്ന വിലാസത്തിൽ 2024 മെയ് മൂന്നിനോ അതിനു മുമ്പോ അയക്കുക. Ph: 0471-2329440/2329441/7736496574. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ ജോലിക്ക് സർവീസ് ചാർജ് ബാധകമാണെന്നും ഒഡെപെക് അറിയിച്ചു.
ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയർ
ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം, ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിവ് എന്നിവ ഉണ്ടായിരിക്കണം. ബി-ടെക് ആണ് യോഗ്യത.
പൈപ്പിംഗ് എഞ്ചിനീയർ
പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ്. യോഗ്യത: ബി-ടെക്
ഇലക്ട്രിക്കൽ എഞ്ചിനീയർ
ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ്. യോഗ്യത: ബി-ടെക്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ