Asianet News MalayalamAsianet News Malayalam

കേരള പൊലീസിൽ സ്വപ്ന ജോലി ഇതാ! ശമ്പളം 95600 രൂപ വരെ, നോട്ടിഫിക്കേഷനിറങ്ങി; അവസാന തിയതി ജനുവരി 31, എസ്ഐ ആകാം

ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്

Kerala Police Sub Inspector Job Notification Released salary last date all details here asd
Author
First Published Jan 19, 2024, 8:04 PM IST

തിരുവനന്തപുരം: കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

'ബാറിൽ നിന്നിറങ്ങുന്നവരെ പിടിക്കരുത്', അമ്പരപ്പിച്ച് മലപ്പുറം പൊലീസ് മേധാവിയുടെ ഉത്തരവ്! പുലിവാലായി, റദ്ദാക്കി

എൽ ഡി പരീക്ഷ വൈകില്ല, പരിശ്രമിക്കാം

2024 ലെ എല്‍ ഡി ക്ലര്‍ക്ക് (എല്‍ ഡി സി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഡിസംബർ മാസം ഒന്നാം തിയതിയാണ് പി എസ്‍ സി പുറത്തിറക്കിയത്. എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ചാം തിയതി ആയിരുന്നു. എസ് എസ് എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കെല്ലാം അപേക്ഷിക്കാമായിരുന്നു. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ലെന്നാണ് പ്രത്യേക. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 26,500 - 60,700 ആണ് ശമ്പള നിരക്ക്. 18 വയസ്സായിരുന്നു അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. 36 വയസ്സ് വരെയുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുള്ളവരും അപേക്ഷ സമ‍‍ർപ്പിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. എത്ര ഒഴിവുകളുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. പി എസ്‍ സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിക്കും. ഇതുവരെ എൽ ഡി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക എന്നാണ് വിവരം. നിലവിലെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios