ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാൻ ജോണ്‍ മത്തായിക്ക് യുഎഇയിൽ സ്ഥിരതാമസത്തിനുള്ള 'ഗോള്‍ഡ് കാര്‍ഡ്'

By Web TeamFirst Published Sep 25, 2019, 1:30 AM IST
Highlights
  • ഓട്ടോമൊബൈല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ജോണ്‍ മത്തായി
  • യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് പത്തു വര്‍ഷത്തെ വീസ അനുവദിച്ചത്
  • ഷാര്‍ജ താമസ കുടിയേറ്റ വിദേശകാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്നും ജോണ്‍ മത്തായി സ്ഥിര താമസത്തിനുള്ള അനുമതി രേഖയായ, ഗോള്‍ഡ് കാര്‍ഡ് വീസ ഏറ്റുവാങ്ങി

അബുദാബി: പ്രമുഖ മലയാളി ബിസിനസുകാരൻ ജോൺ മത്തായിക്ക് യുഎഇയിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് വിസ ലഭിച്ചു. ഓട്ടോമൊബൈല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായിക്ക്, യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് പത്തു വര്‍ഷത്തെ വീസ അനുവദിച്ചത്. 

ഷാര്‍ജ താമസ കുടിയേറ്റ വിദേശകാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്നും ജോണ്‍ മത്തായി സ്ഥിര താമസത്തിനുള്ള അനുമതി രേഖയായ, ഗോള്‍ഡ് കാര്‍ഡ് വീസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യം മുതലാണ് യുഎഇയില്‍ നിക്ഷേപകര്‍ക്കുള്ള 'ഗോള്‍ഡൻ വീസ' അനുവദിച്ചു തുടങ്ങിയത്. 37 വര്‍ഷത്തിലധികമായി യുഎഇയുടെ ഓട്ടോമൊബൈല്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ് ധന്യ ഗ്രൂപ്പ്. 

യുഎഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ് വീസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശികളായ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ് ഇതെന്നും ജോണ്‍ മത്തായി പറഞ്ഞു.

click me!