
കല്യാണ്‍ സില്‍ക്‌സിന്‍റെ ദോഹയിലെ പുതിയ ഷോറൂമിന് ദോഹയില്‍ വര്‍ണ്ണാഭമായ തുടക്കം. ബര്‍വാ വില്ലേജിലെ അല്‍ വക്രയില്‍ തുടങ്ങിയ ഷോറൂം കല്യാണ്‍ സില്‍ക്‌സിന്‍റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു.
കല്യാണ്‍ സില്‍ക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വര്‍ധിനി പ്രകാശ്, മധുമതി മഹേഷ്, സഫാരി സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അബൂബക്കര്‍, കെ.എം.പി. കണ്‍സ്ട്രക്ഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ കെ.എം. പരമേശ്വരന്‍, ആസ ഗ്രൂപ്പ് ചെയര്‍മാന്‍ & മാനേജിങ്ങ് ഡയറക്ടര്‍ സി.പി. സാലി, എ.ബി.എന്‍. കോര്‍പ്പറേഷന്‍, ഐ.ബി.പി.സി. ചെയര്‍മാന്‍ ജെ.കെ. മേനോന്‍, സെലക്സ് മാള്‍ മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയ്ക്ക് പുറത്ത് കല്യാണ്‍ സില്‍ക്‌സിന്‍റെ എട്ടാമത്തെ ഷോറൂമാണ് ദോഹയിൽ തുടങ്ങിയത്. ദുബായ്, അബുദാബി, ഷാര്‍ജ, മസ്‍കറ്റ് എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍. രണ്ടു നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറും ഒരു സമ്പൂര്‍ണ്ണ ഷോപ്പിങ്ങ് അനുഭവമാണ് ഖത്തറിനായ് ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് അറിയിച്ചു.
പട്ടുസാരി, ഡെയ്ലി വെയര്‍ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ വലിയ കളക്ഷനുകൾ ഇവിടെ ലഭിക്കും. കല്യാണ്‍ സില്‍ക്‌സിന്‍റെ ആയിരത്തിലധികം വരുന്ന നെയ്ത്തുശാലകളും നൂറില്‍പരം പ്രൊഡക്ഷന്‍ യൂണിറ്റുകളും ഒരുമിച്ചാണ് ഇത്രയും വലിയ ശ്രേണികള്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെട്ട ബ്രൈഡല്‍ സെന്‍സേഷന്‍ എന്ന മംഗല്യപട്ടും അനുബന്ധ ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയില്‍ ആദ്യമായെത്തും.
"വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഉള്ളിടത്തെല്ലാം കല്യാണ്‍ സില്‍ക്‌സിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും ഞങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് ഈര്‍ജം നല്‍കിയത്. ഒപ്പം ഖത്തറിലുള്ള ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ഞങ്ങളുടെ ഷോറും ശൃംഖല വിപുലീകരണത്തിന് ആക്കം കൂട്ടിയുണ്ട്. ഇന്ത്യയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമുകളില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയില്‍ ഏറ്റവും പുതിയ ഡിസൈനുകള്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാക്കുക എന്ന ദൌത്യം വളരെ വിജയകരമായിട്ടാണ് കല്യാണ്‍ സില്‍ക്സ് നിറവേറ്റിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂമുകളെ അത്യന്തം ആവേശത്തോടെ വിദേശ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചിട്ടുള്ളത്. കല്യാണ്‍ സില്‍ക്‌സിന്റെ ദോഹ ഷോറും ഉദ്ഘാടനത്തോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും ഇനി ലഭ്യമാകും" - ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
വിപുലമായൊരു റംസാന്‍ കളക്ഷനും കല്യാണ്‍ സില്‍ക്സ് ദോഹ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. മുഗള്‍, കാശ്മീരി, ഹൈദരാബാദി ശൈലികളില്‍ രൂപകല്‍പന ചെയ്ത ലാച്ച, ലെഹന്‍ഗ, ശരാര, ഗരാര, ചുരിദാര്‍ ശ്രേണികള്‍ ലഭ്യമാണ്.
പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും സവിശേഷ ഈദ് കളക്ഷനുകളും തയ്യാറാക്കിയിട്ടുണ്ട്. വിഷു, ഈസ്റ്റര്‍ എന്നീ ഉത്സവങ്ങള്‍ക്കായി കല്യാണ്‍ സില്‍ക്സ് സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ഡിസൈന്‍ ചെയ്ത എത്നിക് വെയര്‍, പാര്‍ട്ടി വെയര്‍, ട്രഡിഷണല്‍ കേരള വെയര്‍ എന്നിവ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് ഒരു പുതിയ അനുഭവമാകും - കല്യാൺ സിൽക്സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam