സ്വദേശിവത്കരണം; ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

Published : Apr 05, 2023, 10:52 PM ISTUpdated : Apr 05, 2023, 10:53 PM IST
സ്വദേശിവത്കരണം; ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

Synopsis

111 സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി പരിശോധിച്ചു. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് ലഭ്യമായിട്ടുള്ള ചില തസ്‍തികകളും പരിശോധനകള്‍ക്കിടെ നിര്‍ണയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. നജ്റാനിലെ ഷോപ്പിങ് മാളുകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പ്രവിശ്യയില്‍ സ്വദേശിവത്കരണം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്.

111 സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി പരിശോധിച്ചു. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് ലഭ്യമായിട്ടുള്ള ചില തസ്‍തികകളും പരിശോധനകള്‍ക്കിടെ നിര്‍ണയിച്ചു. ഈ തസ്‍തികകളില്‍ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also:  നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

അതേസമയം സൗദിയിൽ സെയിൽസ്, പർച്ചേസിംഗ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്,  ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശിവത്കരണം നടപ്പാക്കും.  

മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ  15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കും. പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്‍പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ