ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

Published : Apr 05, 2023, 11:28 PM IST
ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

Synopsis

ഒന്നര പതിറ്റാണ്ടായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഗോപകുമാർ മദീനയിൽ നിന്ന് ഈയടുത്താണ് യാംബു സൗദി ഫ്രണ്ട്സ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിയത്. 

റിയാദ്: ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ജോലി ചെയ്തിരുന്ന, പത്തനംതിട്ട അടൂർ കള്ളോട്ട് പുത്തൻവീട്ടിൽ ഗോപകുമാർ (58) ആണ് ഞായറാഴ്ച്ച മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 

ഒന്നര പതിറ്റാണ്ടായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഗോപകുമാർ മദീനയിൽ നിന്ന് ഈയടുത്താണ് യാംബു സൗദി ഫ്രണ്ട്സ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിയത്. ജോലിക്കിടയിൽ അസുഖബാധിതനായി യാംബുവിൽ നിന്ന് മദീനയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരേതനായ ജനാർദ്ദനൻ കുറുപ്പ് മാഷിന്റെയും ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറുടെയും മകനാണ്. മകൾ - ആര്യ. മരുമകൻ -  വിശാഖ്. സഹോദരങ്ങൾ - ജയകുമാർ, ജയശ്രീ.

Read also: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
ദുബൈ: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഭാര്യ - ഹഫ്‍സ. ഒന്‍പത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെന്‍സ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; പിതാവിനെ ഖബറടക്കിയ അതേ മഖ്‍ബറയില്‍ അന്ത്യവിശ്രമം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം