
കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ അഞ്ചിന് ദോഹയിൽ ഉദ്ഘാടനം ചെയ്യും. ബ൪വാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം. ദുബായ്, അബുദാബി, ഷാ൪ജ, മസ്കറ്റ് എന്നിവിടങ്ങളിലാണ് മറ്റു ഷോറൂമുകള്‍.
രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂം ഒരു സമ്പൂ൪ണ്ണ ഷോപ്പിങ്ങ് അനുഭവമാകുമെന്നാണ് കല്യാണ് സിൽക്സ് പറയുന്നത്. പട്ടുസാരി, ഡൈയ്ലി വെയ൪ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയ൪, മെൻസ് വെയ൪, കിഡ്സ് വെയ൪ എന്നിവയുടെ വലിയ കളക്ഷനുകൾ ഷോറൂമിലുണ്ട്.
കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂണിറ്റുകളും ഒരുമിച്ചാണ് ഇത്രയും വലിയ ശ്രേണികൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ തരംഗമായ ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും.
“വിദേശ ഇന്ത്യക്കാ൪, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും ഞങ്ങളുടെ പ്രവ൪ത്തനം വ്യാപിപ്പിക്കുവാൻ ഞങ്ങൾക്ക് ഊ൪ജം നൽകിയത്. ഒപ്പം ഖത്തറിലുള്ള ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യ൪ത്ഥനയും ഞങ്ങളുടെ ഷോറൂം ശൃംഖല വിപുലീകരണത്തിന് ആക്കം കൂട്ടിയുണ്ട്. ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുക എന്ന ദൗത്യം വളരെ വിജയകരമായിട്ടാണ് കല്യാൺ സിൽക്സ് നിറവേറ്റിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകളെ അത്യന്തം ആവേശത്തോടെ വിദേശ ഇന്ത്യൻ സമൂഹം സ്വീകരിച്ചിട്ടുള്ളത്. കല്യാൺ സിൽക്സിന്റെ ദോഹ ഷോറൂം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും കൈയ്യെത്തും ദൂരത്ത് ലഭിക്കും.” - കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
പുണ്യമാസമായ റമദാനിലാണ് കല്യാൺ സിൽക്സിന്റെ ദോഹ ഷോറൂമിന്റെ പ്രവ൪ത്തനം ആരംഭിക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായൊരു റംസാൻ കളക്ഷനാണ് കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് മുഗൾ, കാശ്മീരി, ഹൈദരാബാദി ശൈലികളിൽ രൂപകൽപന ചെയ്ത ലാച്ച, ലെഹൻഗ, ചുരിദാ൪ ശ്രേണികളാണ്. പുരുഷന്മാ൪ക്കും കുട്ടിക്കുരുന്നുകൾക്കുമായി സവിശേഷ ഈദ് കളക്ഷനുകളും തയ്യാറാക്കിയിട്ടുണ്ട്. വിഷു, ഈസ്റ്റ൪ എന്നീ ഉത്സവങ്ങൾക്കായി കല്യാൺ സിൽക്സ് സ്വന്തം പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഡിസൈൻ ചെയ്ത എത്തനിക് വെയ൪, പാർട്ടി വെയർ, ട്രെഡിഷണൽ കേരള വെയ൪ എന്നിവ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് ഒരു പുതിയ അനുഭവമാകും.
“ലോകത്തിലെ ഏറ്റവും മികച്ച വിപണികളിൽ ഒന്നായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഖത്തറിന്റെ വാണിജ്യ ഭൂപടത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാന്‍റുകളിലൊന്നായ കല്യാൺ സിൽക്സിന് സ്ഥാനം പിടിക്കുവാൻ കഴിഞ്ഞു എന്നുള്ളതിൽ ഞങ്ങൾ കൃതജ്ഞരാണ്. നന്മകളുടെ ഉത്സവങ്ങളാൽ സമൃദ്ധമായ ഈ ഏപ്രിൽ മാസത്തിൽ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് സന്തോഷിക്കാൻ ഒട്ടേറെ നൽകാൻ കല്യാൺ സിൽക്സിന് കഴിയുമെന്നാണ് എന്റെ വിശ്വാസം” ടി.എസ്. പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ