
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തിൽ പെട്ടത്. തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തീർഥാടകർ എന്നാണ് വിവരം.
പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 29-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകട സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam