മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി നിര്യാതനായി

Published : Oct 25, 2026, 11:35 AM IST
kannur native died

Synopsis

മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി നിര്യാതനായി. പഴയകാല റിയാദ് പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. ആറ് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയത്.

തലശ്ശേരി: റിയാദിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി അത്തോളി മുഹമ്മദ് (70) നിര്യാതനായി. റിയാദ് റവാബിയിൽ ദീർഘകാലം വ്യവസായ രംഗത്ത് സജീവമായിരുന്ന അദ്ദേഹം പഴയകാല റിയാദ് പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. ആറ് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയത്.

തലശ്ശേരി നൂർജഹാൻ ഹോട്ടൽ ഉടമ പരേതനായ ഹമീദ് ഹാജിയാണ് പിതാവ്. ഭാര്യ: താഹിറാബി. മക്കൾ: ഷാജഹാൻ (ഖത്തർ), അസ്‌കർ (ബഹ്‌റൈൻ), അമീർ, അജ്മൽ (ഇരുവരും റിയാദ്), അസിൽ, നൂർജഹാൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച തലശ്ശേരി സെയ്‌ദാർ ജുമുഅഃ മസ്ജിദിൽ നടന്നു. തുടർന്ന് സെയ്ദാർ പള്ളി മഖ്ബറയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെ എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെയും റാസൽഖൈമയിലെയും ബീച്ചുകൾ അടച്ചു, നിർദ്ദേശങ്ങൾ നൽകി അധികൃതർ
കൊയിലാണ്ടിയിൽ എത്താൻ വെല്ലുവിളിച്ച് കാക്കച്ചി കമറു, ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ കൂടുതൽ ശബ്ദരേഖകൾ പുറത്ത്