പ്രവാസി മലയാളി ഒമാനിൽ മരിച്ചു, വിട പറഞ്ഞത് കണ്ണൂർ സ്വ​ദേശി

Published : Jun 18, 2025, 08:34 AM IST
muhammed ashraf

Synopsis

കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി  മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്

സലാല: പ്രവാസി മലയാളി ഒമാനിലെ സലാലയിൽ മരിച്ചു. കണ്ണൂർ മാഹി പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദർശക വിസയിൽ ഒമാനിൽ എത്തിയ ഇദ്ദേഹം മുൻപും സലാലയിൽ ജോലി ചെയ്തിരുന്നു. സാഹിറയാണ് ഭാര്യ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ