കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published : Oct 20, 2018, 11:23 PM IST
കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Synopsis

നിങ്ങള്‍ അങ്ങനെ നന്നാകേണ്ട എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രത്തിന്‍റെ മുട്ടപ്പോക്ക് നയമാണ്. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രം അതിന് തുല്യമായ തുക കേരളത്തിന് നല്‍കുമോ എന്നാണ് അറിയേണ്ടത്

ഷാര്‍ജ: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനിടയില്‍ ഷാര്‍ജയില്‍ നടന്ന പൊതുയോഗത്തിലാണ് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയത്. പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെയാണ് കേരളത്തിന് ലഭിക്കുന്ന സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചത്.

നിങ്ങള്‍ അങ്ങനെ നന്നാകേണ്ട എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രത്തിന്‍റെ മുട്ടപ്പോക്ക് നയമാണ്. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രം അതിന് തുല്യമായ തുക കേരളത്തിന് നല്‍കുമോ എന്നാണ് അറിയേണ്ടത്. അതിനുള്ള നീക്കങ്ങള്‍ ഒന്നും തന്നെ കാണുവാനില്ല. 

കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്‍റെ നയങ്ങളെ നവകേരളം സൃഷ്ടിച്ച് കേരളം മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ പരിപാടിയിലെ അവസാന പൊതുസമ്മേളനമാണ് ഷാര്‍ജയില്‍ നടന്നത്. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്നായി 3000ത്തോളം പേര്‍ പൊതുസമ്മേളനത്തിന് എത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു