മഹ്സൂസ്: 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

Published : Mar 22, 2023, 05:28 PM IST
മഹ്സൂസ്: 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

Synopsis

നാട്ടിൽ വീട് വാങ്ങാനുള്ള നടപടികള്‍ക്ക് പിന്നാലെയായിരുന്നു പ്രദീപ്. അതിനിടയ്ക്കാണ് അപ്രതീക്ഷിതമായ 10 ലക്ഷം ദിര്‍ഹം മഹ്സൂസിലൂടെ ലഭിച്ചത്.

മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി ഇന്ത്യന്‍ പ്രവാസി. 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ താമസിക്കുന്ന പ്രദീപ് ആണ്. മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചര്‍ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. 

കഴിഞ്ഞ 15 വര്‍ഷമായി സൗദി അറേബ്യയിലാണ് പ്രദീപ് ജീവിക്കുന്നത്. സുഹ‍‍ൃത്തുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഈ മാര്‍ച്ചിൽ മഹ്സൂസ് അക്കൗണ്ട് തുടങ്ങിയ പ്രദീപ്, മൂന്നു തവണയെ മത്സരത്തിൽ പങ്കെടുത്തിട്ടുള്ളൂ.

മലയാളിയായ പ്രദീപിന് 21 വയസ്സുകാരിയായ ഒരു മകളുണ്ട്. 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ മഹ്സൂസിന്‍റെ ആദ്യത്തെ ഗ്യാരണ്ടീഡ് മില്യണയറും ഒരു മലയാളിയായിരുന്നു.

"ഇതൊരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെ തോന്നിക്കുന്നു. നാട്ടിൽ വീട് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇനി അത് കൂടുതൽ എളുപ്പമാകും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഭാഗ്യമാണ്. ഞാന്‍ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കും. വീട് വാങ്ങിയതിന് ശേഷമുള്ള പണം ഞാൻ അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെലവാക്കും. അവരാണ് എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. എന്‍റെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ സഹായിച്ചതിന് മഹ്സൂസിന് നന്ദി പറയുന്നു" - പ്രദീപ് പറഞ്ഞു.

120-ാമത്തെ നറുക്കെടുപ്പിൽ 27 പേര്‍ രണ്ടാം സ്ഥാനം നേടി. അഞ്ചിൽ നാല് അക്കങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിച്ചു. രണ്ടാം സമ്മാനമായ 2 ലക്ഷം ദിര്‍ഹം പങ്കിടുമ്പോള്‍ 7407 ദിര്‍ഹം വീതം എല്ലാവര്‍ക്കും ലഭിക്കും. അഞ്ചിൽ മൂന്ന് അക്കങ്ങള്‍ ഒരുപോലെയായ 1392 പേര്‍ക്ക് 250 ദിര്‍ഹം വീതം ലഭിച്ചു.

പുതിയ മാറ്റംവരുത്തിയ പ്രൈസ് സ്ട്രക്ചര്‍ അനുസരിച്ച് മഹ്സൂസ് വീക്കിലി പ്രൈസുകളിൽ മാറ്റം വന്നു. പക്ഷേ, പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല. 

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും  20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.

മഹ്സൂസ് എന്ന വാക്കിന് അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ഇതോടൊപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ