ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം

Published : Mar 10, 2026, 06:07 PM IST
Big Ticket

Synopsis

സീരീസ് 284 ഡ്രോയിൽ 600,000 ദിർഹമാണ് നാലു വിജയികൾ തുല്യമായി വീതിച്ചത്.

ദുബായ് നഗരത്തിൽ നിന്നുള്ള മലയാളി പ്രവാസിക്ക് ബിഗ് ടിക്കറ്റിലൂടെ 150,000 ദിർഹം സമ്മാനം. അഞ്ച് പേരുടെ ഒപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് 53 വയസ്സുകാരനായ മനോജ് നടരാജന് സമ്മാനം ലഭിച്ചത്. മൂന്നു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.

ബിഗ് വിൻ മത്സരം ഇത്തവണ നടത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഏറ്റവും വലിയ സമ്മാനത്തുകയായ 150,000 ദിർഹം തെരഞ്ഞെടുക്കപ്പെട്ട നാലുപേർക്ക് നൽകുകയായിരുന്നു.

"ഈ വിജയം അപ്രതീക്ഷിതമാണ്. വളരെ സന്തോഷം." മനോജ് നടരാജൻ പ്രതികരിച്ചു.

സീരീസ് 284 ഡ്രോയിൽ 600,000 ദിർഹമാണ് തുല്യമായി വീതിച്ചത്. ഒമാനിൽ താമസിക്കുന്ന ഗുജാറത്തിൽ നിന്നുള്ള വല്ലഭ് ബോഘ പർമാർ, ബംഗ്ലാദേശിൽ നിന്നുള്ള മൊഹമ്മദ് ഷഹാദുൽ കരീം, മുഹമ്മദ് സൊഹെൽ ഫിറോസ് എന്നിവരാണ് മറ്റു വിജയികൾ.

ആദ്യമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്ത 53 വയസ്സുകാരനായ വല്ലഭ് പറയുന്നത് ഈ വിജയം സത്യമാണെന്ന് തനിക്ക് വിശ്വസനിക്കാനാകുന്നില്ല എന്നാണ്. "എന്നെ പറ്റിക്കുകയാണോ എന്ന് ഞാൻ ചോദിച്ചു. ഇത് വളരെയധികം സന്തോഷം തന്നു." അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ പഠിക്കുന്ന മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

സഹപ്രവ‍ർത്തകർക്കൊപ്പമാണ് ഫിറോസ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക എല്ലാവർക്കും ഒപ്പം വീതിക്കുമെന്നും അദ്ദേഹം പറയുന്നു. കരീം 20 സഹപ്രവ‍ർ‌ത്തകർക്ക് ഒപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വ‍ർണ്ണക്കട്ടികൾ ലഭിക്കും.

ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ മാർച്ച് 24 വരെ അവസരമുണ്ട്. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാം. നാല് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Donald Trump: യുദ്ധം എങ്ങനെ അവസാനിക്കും? ഭരണകൂട മാറ്റമോ അതോ സൈനിക തകർച്ചയോ? ട്രംപിന്റെ ലക്ഷ്യമെന്ത്?
അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ