യു.എ.ഇ ഭക്ഷ്യ സുരക്ഷ സംവിധാനം അനുസരിച്ചുള്ള സംഭരണം ഉറപ്പാക്കി യൂണിയൻ കോപ്

Published : Mar 10, 2026, 04:38 PM IST
Union Coop

Synopsis

സാധാരണഗതിയിൽതന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ആസൂത്രണത്തിന് അനുസൃതമായി സപ്ലൈ ചെയിനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യൂണിയൻ കോപ് സി.ഇ.ഒ

യൂണിയൻ കോപ് ഉൽപ്പന്നങ്ങളുടെ സംഭരണ നിരക്ക് മതിയായ നിലയിലാണെന്നും ദീർഘകാലത്തേക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

സാധാരണഗതിയിൽതന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ആസൂത്രണത്തിന് അനുസൃതമായി സപ്ലൈ ചെയിനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കൾക്കുള്ള ഉൽപ്പന്നങ്ങളും അവശ്യവസ്തുക്കളും എല്ലാ ശാഖകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംയുക്തമായ ഒരു ഇൻവെന്ററി സംവിധാനമാണ് യൂണിയൻ കോപ് പിന്തുടരുന്നത്. വിതരണക്കാരും അഴരുടെ ശൃംഖലകളും ചേർന്നുള്ളതാണ് ഇത്. ഇത് ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ സ്ഥിരത കൊണ്ടുവരുന്നു. ഡിമാൻഡിൽ വ്യത്യാസം വരുന്നത് അനുസരിച്ച് സ്റ്റോറിലും ഓൺലൈനിലും ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും യൂണിയൻ കോപ് സി.ഇ.ഒ വിശദീകരിച്ചു.

വിപണിയിലെ ഉൽപ്പന്നങ്ങളുടെ ലഭ്യതയിലും ഉപയോക്താക്കളുടെ ഇടപെടലിലും വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന യു.എ.ഇ സർക്കാർ വീക്ഷണത്തിലാണ് തങ്ങളുടെ പ്രവർത്തനം. പ്രാദേശിക വിപണിയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Gulf Air: ബഹറൈൻ വ്യോമപാത തുറന്നില്ല, ​സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന് ​ഗൾഫ് എയർ‌
പശ്ചിമേഷ്യൻ സംഘർഷം, രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, എട്ട് മണിക്കൂർ എയർപോർട്ടിൽ കുടുങ്ങി, മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി