ലോകം മുഴുവനുള്ള ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന പ്രിയപ്പെട്ട ഡ്രോ ആയ ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് സ്വന്തമായത് ഐ.പി.എൽ ഫൈനൽ സ്റ്റേഡിയത്തിൽ ആസ്വദിക്കാനുള്ള അവസരം.
ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' ഐ.പി.എൽ ചോദ്യോത്തര മത്സരത്തിൽ വിജിയായ വിപിൻ ദാസ് കടവത്തുപറമ്പിൽ ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം കണ്ടു. 18 വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യമായി കിരീടം ചൂടിയ ഫൈനൽ കാണാനുള്ള ഭാഗ്യമാണ് ബിഗ് ടിക്കറ്റിലൂടെ വിപിൻ ദാസിന് ലഭിച്ചത്.
വിപിൻ ദാസിനൊപ്പം ഭാര്യ സരിതയും ഐ.പി.എൽ ഫൈനലിലെ ആവേശപ്പോരാട്ടം കാണാനെത്തി. ദുബായിൽ മാർക്കറ്റിങ് ജീവനക്കാരനായ വിപിൻ ദാസ് മലപ്പുറംകാരനാണ്. 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' മത്സരത്തിൽ വിജയിച്ച വിപിൻ ദുബായിൽ നിന്നും എമിറേറ്റ്സിന്റെ പ്രീമിയം ഇക്കോണമി ടിക്കറ്റിലാണ് അഹമ്മദാബാദിലേക്ക് പറന്നത്. ഭാര്യ കോഴിക്കോട് നിന്നും വിപിനൊപ്പം ചേർന്നു. വിമാന ടിക്കറ്റിന് പുറമെ രണ്ടു പേർക്കും അഹമ്മദാബാദിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ബിഗ് ടിക്കറ്റ് ഒരുക്കി.
അതിഥികളുടെ എയർപോർട്ടിൽ നിന്ന് ഹോട്ടലിലക്കും തിരിച്ചുമുള്ള യാത്രയും സ്റ്റേഡിയത്തിലേക്കും തിരികെയുമുള്ള യാത്രയ്ക്കും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ബിഗ് ടിക്കറ്റ് തന്നെ വഹിച്ചു. കൂടാതെ ചരിത്ര പ്രസിദ്ധമായ അഹമ്മദാബാദ് നഗരത്തിൽ വിപിനും ഭാര്യയ്ക്കും രണ്ടു ദിവസം ചുറ്റിക്കറങ്ങാനുള്ള സൗകര്യവും ബിഗ് ടിക്കറ്റ് ഒരുക്കിയിരുന്നു.
സ്ഥിരം ബിഗ് ടിക്കറ്റ് കളിക്കുന്ന വിപിൻ ദാസ് 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' മത്സരത്തിൽ പങ്കെടുത്തത് ബിഗ് ടിക്കറ്റിനോടുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിജയമാണ് തനിക്ക് വന്നതെന്ന് വിപിൻ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങൾ അടുത്തു കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നതിനാൽ 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' കളിക്കാൻ തീരുമാനിക്കുകയായിരുന്നു.
തനിക്ക് ലഭിച്ച അസുലഭമായ അവസരം കുടുംബവും സുഹൃത്തുക്കളും അത്ഭുതത്തോടെയാണ് സ്വീകരിച്ചതെന്ന് വിപിൻ ദാസ് പറയുന്നു. ഇപ്പോൾ ബിഗ് ടിക്കറ്റ് എടുക്കുന്ന സുഹൃത്തുക്കളും ഭാഗ്യത്തിനായി തന്റെ സഹായം തേടുന്നുണ്ടെന്നാണ് വിപിൻ ദാസ് വെളിപ്പെടുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam