
എമിറേറ്റ്സ് ഡ്രോ റാഫ്ൾ സമ്മാനങ്ങൾ നേടി അന്താരാഷ്ട്ര മത്സരാർത്ഥികൾ. ഈസി6, ഫാസ്റ്റ്5, മെഗാ7 മത്സരങ്ങളിലാണ് നിരവധി പേർ പങ്കെടുത്ത് മില്യൺ കണക്കിന് ദിർഹം നേടാനുള്ള ഭാഗ്യപരീക്ഷണം നടത്തിയത്.
മെഗാ7 - ബിജു തോമസ്
മലയാളിയായ ബിജു തോമസ് ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ ആരംഭിച്ചത്. ഒരു വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായ ബിജു തോമസ് ഗെയിമിന്റെ ഭാഗമാണ്. 70,000 ദിർഹമാണ് അദ്ദേഹം നേടിയ സമ്മാനം. രണ്ടാം തവണയാണ് അദ്ദേഹം സമ്മാനം നേടുന്നത്.
എനിക്ക് ഭാഗ്യമുണ്ട്. ഈ അവസരത്തിൽ എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി പറയുന്നു. - ബിജു തോമസ് പറയുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് ബിജു തോമസ് ആഗ്രഹിക്കുന്നത്.
ഈസി6: മിൻ ബഹാദുർ ഖത്രി
നേപ്പാളിൽ നിന്നുള്ള ഖത്രി 60,000 ദിർഹമാണ് റാഫ്ൾ സമ്മാനമായി നേടിയത്. സൗദി അറേബ്യയിലെ ജെദ്ദയിൽ നിർമ്മാണത്തൊഴിലാളിയാണ് ഖത്രി.
ലൈവ് ഡ്രോയിലാണ് തനിക്ക് സമ്മാനം ലഭിച്ചെന്ന് ഖത്രി തിരിച്ചറിഞ്ഞത്. "എനിക്ക് ആ നിമിഷം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനൊരിക്കലും മറക്കില്ല അത്." ഖത്രി പറയുന്നു. സാമ്പത്തിക ബാധ്യതകൾ വീട്ടാനാണ് ഖത്രി തുക ഉപയോഗിക്കുക.
മാർച്ച് 8 മുതൽ 10 വരെ അടുത്ത ലൈവ് സ്ട്രീം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും കാണാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com വെബ്സൈറ്റ് www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam