അന്താരാഷ്ട്ര ഐടി മേള ‘ലീപ് 2024’റിയാദിൽ തുടങ്ങി

By Web TeamFirst Published Mar 4, 2024, 6:50 PM IST
Highlights

റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്.

റിയാദ്: അന്താരാഷ്ട്ര ഐടി മേളയായ ‘ലീപ് 2024’ റിയാദിൽ തുടങ്ങി. വ്യാഴാഴ്ച വരെ റിയാദ് ആഗോള ഐടി രംഗത്തെ വിദഗ്ധരുടെ ലോകമായി മാറും. തിങ്കളാഴ്ച രാവിലെ 10.30ന് റിയാദ് നഗരത്തിൽനിന്ന് 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് സാങ്കേതിക വിദ്യകളുടെ അത്ഭുത ലോകം മിഴി തുറന്നത്. മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ് വരെയാണ്. മേള സന്ദർശിക്കാൻ ബാഡ്ജ് നിർബന്ധമാണ്. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്താണ് ബാഡ്ജ് നേടേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക.

റിയാദ് നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് ലീപ് മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ് സർവിസുണ്ട്. റിയാദ് എയർപ്പോർട്ട് റോഡിലെ അമീറ നൂറ യൂനിവേഴ്സിറ്റി, എക്സിറ്റ് എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്, അൽഗദീർ ഡിസ്ട്രിക്റ്റ്) എന്നിവിടങ്ങളിൽനിന്നാണ് മൽഹമിലേക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 5.10 വരെ ബസ് സർവീസുള്ളത്. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെ തിരികെയും ബസ് സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന് പുറമെ കരീം ടാക്സി ബുക്ക് ചെയ്താൽ ആകെ ടാക്സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.

മേളയിൽ സംഘാടകർ 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഇതിന് പുറമെ 600 ഓളം സ്റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയാകും. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്‌നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ്പിന്‍റെ പല വേദികളിലായി സംസാരിക്കും.

Read Also -  'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ്പ് മാറും. സമ്മേളന നഗരികളിൽ ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാരും പ്രതിനിധികളും പങ്കെടുക്കുന്നത് ഈ രംഗത്തെ ഉദ്യോഗാർഥികൾക്ക് ഗുണപരമായ ഭാവിയുണ്ടാക്കും. സാങ്കേതിക വിദ്യാമേഖലകളിലെ സംരംഭകർക്കും വിദ്യാർഥികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുന്നതാണ് ലീപ്പ് മേള. സൗദി അറേബ്യ ഗൗരവപൂർവം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ലോകത്ത് സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദി അറേബ്യ കുതിക്കുന്നതിെൻറ ചുവട് വെപ്പുകളിൽ ഒന്നാണ് ലീപ്പ്‌. ലോകത്ത് നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കാണാനുള്ള അവസരമായിട്ടാണ് സന്ദർശകർ മേളയെ കാണുന്നത്. മിഡിൽ ഈസ്റ്റിലെ വിവിധരാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!