ഒടിപി അയച്ച് കൊടുത്ത് തട്ടിപ്പ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Mar 4, 2024, 6:36 PM IST
Highlights

ഒടിപി അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ കോളുകളിലോ നല്‍കരുതെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി. 

Read Also -  ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ

പ്രവാസികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന; 43 പേര്‍ അറസ്റ്റിൽ 

മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്‌വാ  വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തൊഴിൽ മന്ത്രാലയത്തിന്റെ  അൽ ദഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റിലെ ജോയിന്‍റ് ഇൻസ്പെക്ഷൻ സംഘവും നിസ്‌വ നഗര സഭാ  അധികൃതരും റോയൽ ഒമാൻ പൊലീസ് കമാൻഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാല്പത്തി മൂന്ന് പേരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം പ്രവാസികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തിയാണ്  ഇവരെ പിടികൂടിയതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!