ബഹ്‌റൈനില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്

Published : Apr 20, 2021, 03:53 PM ISTUpdated : Apr 20, 2021, 03:58 PM IST
ബഹ്‌റൈനില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്

Synopsis

സല്ലാഖില്‍ നിന്ന് വരികയായിരുന്ന സ്വദേശി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വദേശി വനിതയും 11 വയസ്സുള്ള കുട്ടിയുമാണ് ഈ കാറിലുണ്ടായിരുന്നത്.

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്വദേശി വനിതയ്ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വനിതയെ ബി ഡി എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിക്‌സ്ത് സര്‍ക്കിളില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡിലാണ് അപകടമുണ്ടായത്. സല്ലാഖില്‍ നിന്ന് വരികയായിരുന്ന സ്വദേശി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വദേശി വനിതയും 11 വയസ്സുള്ള കുട്ടിയുമാണ് ഈ കാറിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട് മറിഞ്ഞ കാറുകളില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; ശക്തമായി നേരിട്ട് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അവശിഷ്ടങ്ങൾ വീണ് പരിക്ക്
ഇറാന്‍റെ മിസൈൽ മഴയിൽ പ്രതിരോധം പാളിയില്ല, വീഡിയോ പുറത്തുവിട്ട് മന്ത്രാലയം; നൂറിലേറെ ബാലിസ്റ്റിക് മിസൈലുകളടക്കം തകർത്തെന്ന് യുഎഇ