മലയാളി ഡോക്ടർ സൗദി അറേബ്യയില്‍ മരിച്ചു

Published : May 22, 2020, 12:32 AM IST
മലയാളി ഡോക്ടർ സൗദി അറേബ്യയില്‍ മരിച്ചു

Synopsis

ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. 

റിയാദ്: ജിദ്ദ നാഷനൽ ആശുപത്രിയിലെ മലയാളി ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കരിവണ്ണൂർ സ്വദേശി ഡോ. അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. 11 വർഷത്തോളമായി ജെ.എൻ.എച്ച് ആശുപത്രിയിൽ എമർജൻസി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 

ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. ജിദ്ദ അൽമഖാസിദ് ഇൻറർനാഷനൽ സ്‌കൂളിൽ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ. മക്കൾ: അംറിൻ റഷീദ് (എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി), ആഷിഖ് (എൻജിനീയറിങ് വിദ്യാർഥി).
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ
കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് കൂറ്റന്‍ കാര്‍ഗോ വിമാനം, ഗൾഫിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യൂസഫലിയുടെ മാസ്റ്റർ പ്ലാൻ, 36 ടൺ സാധനങ്ങളുമായി വിമാനം മടങ്ങി