
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കാലുവഴുതി വീണ് തല അടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ മിനി സൂപര്‍മാര്‍ക്കറ്റിലായിരുന്നു ജോലി.
15 ദിവസം മുമ്പാണ് കുളിമുറിയില്‍ കാലുവഴുതി വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയിലായത്. രക്തസമര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 15 ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. ചില നിയമ തടസങ്ങള്‍ കാരണം ഏഴു വര്‍ഷമായി അഷ്‌റഫ് നാട്ടില്‍ പോയിട്ടില്ല. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യും. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam